KeralaLatest NewsNews

വാക്ക് തർക്കം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശി എസ്.ഡി.പി.ഐ പ്രവർത്തകൻ

മലപ്പുറം : മലപ്പുറം മേൽമുറിയിൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ  കത്തിവീശി എസ്.ഡി.പി.ഐ പ്രവർത്തകൻ. മേൽമുറി പ്രിയദർശിനി കോളേജിലാണ് സംഭവം. കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ് എസ്.ഡി.പി.ഐ പ്രവർത്തകൻ കത്തി വീശിയത്. എസ്.ഡി.പി.ഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്.

Read Also  :  ജനവാസ കേന്ദ്രങ്ങളിലെ ഹൂതി ആക്രമണം : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളടക്കം യുഎഇയ്ക്ക് യു.എസിന്റെ പ്രതിരോധ സഹായം

കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ്  ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞത്‌.
സംഭവത്തിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button