പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്.
ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെ അകറ്റാൻ സഹായിക്കും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റും. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏലയ്ക്ക വെള്ളം നല്ലതാണ്.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ഹൃദ്രോഗങ്ങളെ തടയാന്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍ എന്നിവയും ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
Read Also : എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്: അഭിമുഖം ഫെബ്രുവരി 9-ന്
ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലയ്ക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്തമ തടയാന്‍ വളരെ നല്ലതാണ് ഏലയ്ക്ക.
ഏലയ്ക്ക വെള്ളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കും. ലെെംഗികശേഷി കൂട്ടാന്‍ ഏറ്റവും നല്ലതാണ് ഏലയ്ക്ക. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഏലയ്ക്ക കഴിക്കുന്നത് സഹായിക്കും.
Post Your Comments