കൊല്ലം : പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ശാസ്താംകോണം സ്വദേശി ചിന്നുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ചിന്നു പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി കാമുകനോടൊപ്പം പോവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി വിനോദിന്റെ നിർദേശാനുസരണം പോലീസ് തൃശൂരിൽ വെച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.
Post Your Comments