Latest NewsNewsIndia

‘പ്രിയപ്പെട്ടവളെ, നിനക്ക് സുഖമല്ലേ?’: യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നതിന് മുൻപ് മേജർ പത്മപാണി ആചാര്യ ഭാര്യക്കയച്ച കത്ത്

'നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു, ഭഗവത് ഗീത വായിക്കുന്നത് നമ്മുടെ ഇനിയും പിറക്കാത്ത കുഞ്ഞിന് നല്ല സംസ്‌കാരവും നല്ല ശീലങ്ങളും ഉണ്ടാക്കാൻ സഹായിക്കും': മേജർ പത്മപാണി ആചാര്യ ഭാര്യയ്‌ക്കെഴുതിയ അവസാന കത്ത്

രക്തസാക്ഷി ദിനമായിരുന്ന ജനുവരി 30 ന് രാജ്യത്തെ കണ്ണീരണിയിച്ച ഒരു കത്ത് സോഷ്യൽ മീഡയിൽ ചർച്ചയായിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മേജർ പത്മപാണി ആചാര്യ തന്റെ ഭാര്യക്കയച്ച അവസാന കത്ത് ആയിരുന്നു അത്. ഭാരതത്തെ സ്നേഹിക്കുന്ന, രാജ്യം കാക്കുന്ന യോദ്ധാക്കളെ ബഹുമാനപുരസ്സരം നോക്കി കാണുന്ന ഓരോ ഇന്ത്യൻ പൗരനും ആ കത്ത് ഒരു തീരാവേദന തന്നെയാണ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരുന്നതിന് 20 ദിവസങ്ങൾക്ക് മുൻപാണ് മേജർ പത്മപാണി ആചാര്യ തന്റെ ഭാര്യായായ ചാരുലത ആചാര്യയ്ക്ക് ആ കത്ത് അയച്ചത്. കത്തിന്റെ പൂർണരൂപം ഇങ്ങനെ:

എന്റെ പ്രിയപ്പെട്ട ഭാര്യ,

എന്തൊക്കെയുണ്ട്? എനിക്ക് ഇവിടെ സുഖമാണ്, നിന്നെയും കാജലിനെയും (അവരുടെ നായ്ക്കുട്ടി) ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. അപ്പയുടെ വിയോഗത്തിന്റെ വേദനയിൽ നിന്ന് നിങ്ങൾ കരകയറിയെന്നും ഇപ്പോൾ നല്ല ആരോഗ്യത്തോടെയിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഇപ്പോൾ ഹൈദരാബാദിലെ വീട്ടിലാണ് ഉള്ളതെന്ന് കരുതുന്നു. ശരിയായ വിശ്രമത്തിൽ ആണല്ലോ അല്ലെ? ആരോഗ്യം നന്നായി ശ്രദ്ധിക്കണം. ശരിയായി ഭക്ഷണം കഴിക്കണം.

ഈ സ്ഥലം ശരിക്കും മനോഹരമാണ്, തെളിഞ്ഞ അരുവികളും ഇപ്പോഴും ശക്തമായ കാറ്റുമുള്ള സ്ഥലമാണ്. ചുറ്റിനും പാറകളാണുള്ളത്. നിന്നെ ഞാൻ ഒരിക്കൽ ഇവിടേക്ക് കൊണ്ടുവരാം. നിങ്ങൾക്കിത് ഇഷ്ടപ്പെടും. ഇവിടെ നല്ല ഭക്ഷണമാണ് ലഭിക്കുന്നത്, പക്ഷേ താൻ ഉണ്ടാക്കുന്നതിന്റെ അത്ര രുചിയില്ല. ഞാൻ അടുത്ത തവണ വീട്ടിലെത്തുമ്പോൾ എനിക്ക് ഇഷ്ടമുള്ള എല്ലാ സാധനങ്ങളും ഉണ്ടാക്കി തരണേ. ഇവിടെ എനിക്ക് ആവശ്യമുള്ളതൊന്നും ഞാൻ ആരോടും ചോദിക്കാറില്ല. ഇവിടേക്ക് വന്നപ്പോൾ കൊണ്ടുവന്ന കുറച്ച് ചോക്കലേറ്റുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട്. അതുമതി.

അടുത്ത തവണ ഞാൻ വരുമ്പോൾ എന്ത് സമ്മാനമാണ് കൊണ്ടുവരേണ്ടത്. കാജലിന് എന്താണ് വാങ്ങേണ്ടത്? അവൾക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹമുണ്ടോ? അമ്മയുടെ കൂടെ നിൽക്കുക. കാജലിന് ഒരു സഹോദരനെയാണോ സഹോദരിയെ ആണോ വേണ്ടത്? ഭഗവത് ഗീത വായിക്കുന്നത് ഇനിയും തുടരുക. അത് നമ്മുടെ ഇനിയും പിറക്കാത്ത കുഞ്ഞിന് നല്ല സംസ്‌കാരവും നല്ല ശീലങ്ങളും ഉണ്ടാക്കാൻ സഹായിക്കും. ഹൊറർ സീരിയലുകൾ കാണരുത്. പതിവായി പൂജ നടത്തണം. പതിവ് പരിശോധനകൾ നടത്തണം. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു, ഞാൻ വീട്ടിലെത്തുന്നത് വരെ നിന്നെ മിസ്സ് ചെയ്യും.

സ്നേഹത്തോടെ ഭർത്താവ്.

shortlink

Post Your Comments


Back to top button