ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ കോർ ബാങ്കിംഗിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിന്ന് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ സാധിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇത് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും.
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ വഴി 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ഡിജിറ്റല്‍ പണിമിടപാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് രാജ്യം മുന്നോട്ട് പോവുന്നത്. അത് തുടരുമെന്നും നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.
കോവിഡ് സാമ്പത്തിക ആഘാതത്തെ വാണിജ്യ ബാങ്കിങ് സംവിധാനം മികച്ച രീതിയില്‍ നേരിട്ടെന്ന് കഴിഞ്ഞ ദിവസം പാർലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സർവ്വേയിലും വ്യക്തമാക്കിയിരുന്നു. . 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്ക് വായ്പാ വളര്‍ച്ച 9.2 ശതമാനമാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടിയത്.
Post Your Comments