ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുളള എല്‍പിജി സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. നിലവിൽ 1902 രൂപ 50 പൈസയാണ് സിലിണ്ടറിന്റെ വില. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
Read Also : മുഖക്കുരു തടയാന്‍ എട്ടു വഴികള്‍!
ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.
Post Your Comments