ചര്‍മ സംരക്ഷണത്തിന് തൈര് ഉത്തമം ആണ്. മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മുഖത്ത് ഉണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന താഴെ പറയുന്ന ഫേസ് മാസ്ക് ഉപയോഗിക്കുക. ഈ പാക്കുകള്‍ ചര്‍മ്മത്തെ തണുപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മം സുന്ദരമായി ഇരിക്കുകയും ചെയ്യും.
തൈരില്‍ കുറച്ച് പനിനീര്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. ശേഷം 15 മിനിറ്റ് മാസ്ക് മുഖത്ത് കിടക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. കഴുകിയ ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസര്‍ പുരട്ടുക. ഇത് കുറച്ചു ദിവസം തുടരുമ്പോള്‍ നിങ്ങളുടെ മുഖത്തിന് വരുന്ന തിളക്കം നിങ്ങള്‍ക്ക് മനസിലാകും.
Read Also : ‘ആരാണ് വാവ സുരേഷ് എന്നൊരാൾ ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി ആണെന്ന്’: ശ്രീജിത്ത് പണിക്കർ
മൂന്ന് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് നന്നായി പുരട്ടുക, ഇടയ്ക്കിടയ്ക്ക് മുഖം മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇതൊരു ആന്റി ഏജിങ് പായ്ക്കാണ്.
ഒരു മുട്ടയുടെ വെളുത്ത ഭാഗം എടുക്കുക. ഇനി 1 ടീസ്പൂണ്‍ കടല മാവും ഒരു ചെറിയ പഴവും 2 ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഈ മൂന്ന് കാര്യങ്ങള്‍ നന്നായി മിക്സ് ചെയ്യുക. തൈരില്‍ ഉണ്ടാക്കിയ ഈ മാസ്ക് ദിവസവും പുരട്ടുന്നത് മുഖത്തിന് തിളക്കം ഉണ്ടാക്കും.
Post Your Comments