Latest NewsKeralaIndia

ഉത്തരേന്ത്യ അതിശൈത്യത്തിൽ തണുത്തുറയുമ്പോൾ ചുട്ടുപൊള്ളി കേരളം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്

കോട്ടയം: രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്. ഉത്തരേന്ത്യയിൽ പലയിടത്തും അതിശൈത്യത്തിൽ തണുത്തുറയുമ്പോഴാണ് കേരളം അത്യുഷ്ണത്തിൽ ചുട്ടുപൊള്ളുന്നത്. 37.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഇന്നലെ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, പുനലൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ പകൽസമയം താപനില 35 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നു.
ചേർത്തലയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളിൽ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പത്തനംതിട്ട സീതത്തോട്ടിലെ ഓട്ടമാറ്റിക് മാപിനിയിൽ 36 ഡിഗ്രി രേഖപ്പെടുത്തി. എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയുടെ പലഭാഗങ്ങളിലും ശൈത്യം മാറാതെ തുടരുമ്പോൾ, കേരളം മാർച്ച് മാസത്തിൽ പ്രതീക്ഷിക്കുന്ന അത്യുഷ്ണമാണ് ജനുവരിയിൽ തന്നെ അനുഭവപ്പെടുന്നത്. പുനലൂരിലാണ് ഏറ്റവും കുറഞ്ഞ രാത്രിസമയ താപനില രേഖപ്പെടുത്തിയത്.

18.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില, ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനില അനുഭവപ്പെട്ടത് പഞ്ചാബിലെ അമൃത്സറിലാണ്. 2.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. തെലങ്കാനയിൽ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 12 ഡിഗ്രി ആയിരുന്നു താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button