തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാലും കെ റെയില്‍ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വന്ദേ ഭാരത് ട്രെയിന്‍ വരുന്നതില്‍ സന്തോഷമാണ് മുഴുവന്‍ തുകയും കേന്ദ്രം വഹിച്ചുള്ള പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.
Read Also : ‘കേരള ധനമന്ത്രി പറയുന്നത് വെറും രാഷ്ട്രീയം’: ബജറ്റിൽ നിഷ്പക്ഷ വിലയിരുത്തലുമായി ശ്രീജിത്ത് പണിക്കർ
‘കേന്ദ്ര സര്‍ക്കാര്‍ ചിലവില്‍ ട്രെയിന്‍ ആരംഭിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. ആളുകളുടെ സൗകര്യവും സംസ്ഥാനത്തിന്റെ വികസനവുമാണ് പ്രധാനം’, കെ.എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കെ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍ . പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങള്‍ പഠിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
Post Your Comments