KasargodKeralaNattuvarthaLatest NewsNews

അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുഡ്‌ലു വീവേഴ്‌സ് കോളനിയിലെ പത്മാവതി (71) ആണ് മരിച്ചത്

കാസര്‍​ഗോഡ്: അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കുഡ്‌ലു വീവേഴ്‌സ് കോളനിയിലെ പത്മാവതി (71) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ അടുപ്പില്‍ നിന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊളളലേറ്റ പത്മാവതിയെ മം​ഗ്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം: പോലീസ് അന്വേഷണം ആരംഭിച്ചു

പരേതനായ സഞ്ജീവ് ആണ് ഭർത്താവ്. മക്കള്‍: സുരേഖ, ആശാലത, ഉഷ, ഝാന്‍സി, സുരാജ്‌, മനോജ് കുമാര്‍, ലത. മരുമക്കള്‍: വിശ്വനാഥ, രാധാകൃഷ്ണ, രവിപൂജാരി, പരേതനായ കൃഷ്ണപൂജാരി. സഹോദരങ്ങള്‍: രവീന്ദ്ര, രാധാകൃഷ്ണ, പുഷ്പലത, പരേതരായ ബാബു, ശിവരാമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button