ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനം വിരാട് കോഹ്ലി വിട്ടെന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റിന് ഒന്നും സംഭവിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇവിടെ ടീമിന്റെ ജയം മാത്രമാണെന്നും കോഹ്ലി മാറിയതുകൊണ്ട് ഒന്നിനും മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. കോഹ്ലിയുടെ മാറ്റത്തിനപ്പുറത്തേക്ക് ഇന്ത്യന്‍ മാനേജ്‌മെന്റ ചിന്തിക്കണമെന്നും പറഞ്ഞു.
‘ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വിരാട് കോഹ്ലി ഒഴിഞ്ഞത്. നമ്മുടെ ചെറുപ്രായത്തിൽ നിന്നും വളർന്ന് വരുമ്പോൾ രാജ്യത്തിന് വേണ്ടി കളി ജയിക്കാന്‍ മാത്രമായിരിക്കും ശ്രമിക്കുക. അപ്പോള്‍ എല്ലാം കളി ജയിക്കുന്നതായിരിക്കും. നിങ്ങള്‍ നായകനാകുന്നത് സ്വപ്‌നം കണ്ടാലും കണ്ടില്ലേലും ഒന്നും മാറാന്‍ പോകുന്നില്ല’.
Read Also:- ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേൻ
‘നായകസ്ഥാനം ഒരു ബഹുമതിയും ഉത്തരവാദിത്വവുമാണ്. വിരാടും അങ്ങനെ തന്നെ വിചാരിക്കുമെന്നാണ് താന്‍ കരുതുന്നത്. കപില്‍ ദേവിന് ശേഷമുള്ള ഓള്‍റൗണ്ടറെ കുറിച്ചാണ് ഇനി സംസാരിക്കേണ്ടത്. രഞ്ജി ട്രോഫിയില്‍ നിന്നും കളിക്കാരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമം തുടങ്ങണം. ഒരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിക്കാന്‍ ശ്രമിക്കണം’ ഗംഭീര്‍ പറഞ്ഞു.
Post Your Comments