ന്യൂഡല്‍ഹി : രാജ്യത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച കാര്യക്ഷമതയുള്ള 400 പുതിയ തലമുറ വന്ദേഭാരത് ട്രെയിനുകള്‍ കൊണ്ടുവരും. 2022ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം.
Read Also : പോസ്റ്റ് ഓഫീസ് വഴി ഇനി ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കാം, പുതിയ പ്രഖ്യാപനം
പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ കീഴില്‍ 100 കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കും. രാജ്യത്ത് കൂടുതല്‍ മെട്രോ ട്രെയിനുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 24,000 കിലോമീറ്റര്‍ റെയില്‍വേ പാത വൈദ്യുതീകരിച്ചതായും കേന്ദ്ര ധനമന്ത്രി ബജറ്റ് സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, 400 അത്യാധുനിക വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
Post Your Comments