ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും ഈ ബജറ്റിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബജറ്റിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. ധനമന്ത്രിയും പ്രധാനമന്ത്രിയും മധ്യവർഗത്തിന്റെ ദുരിതത്തിന് ഒരു ആശ്വാസവും നൽകിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also : മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന സിംഹം ഇണയോടൊപ്പം ചാടിപ്പോയി
ബജറ്റിനെ നിശിതമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.
Post Your Comments