Latest NewsNewsIndia

മകനെ പിന്നില്‍ നിന്ന് ചവിട്ടി ഇലക്ട്രിക് ഷോക്ക് നല്‍കി: ചൈനീസ് സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി പിതാവ്

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ മിറാം തരോണിന്  മർദ്ദനമേറ്റിരുന്നതായി വെളിപ്പെടുത്തി പിതാവ് ഒപാങ് തരോണ്‍. സംഭവത്തിന്റെ ആഘാതത്തിലാണ് മകനെന്നും അദ്ദേഹം പറഞ്ഞു. മകനെ അവര്‍ പിന്നില്‍ നിന്ന് ചവിട്ടിയെന്നും ചെറിയ അളവില്‍ ഇലക്ട്രിക് ഷോക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കണ്ണ് മൂടിക്കെട്ടിയും കൈകള്‍ ബന്ദിച്ച അവസ്ഥയിലുമായിരുന്നു മകൻ. ഭക്ഷണസമയത്തും കൈമാറുന്നതിന് മുന്‍പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ച് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 18-ന് ലങ്താ ജോര്‍ മേഖലയില്‍ വെച്ചാണ് 17-കാരനായ മിറാം തരോണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയത്. പിന്നീട് 27-ന് നടന്ന ചൈനീസ് സൈന്യത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തരോണിനെ ഇന്ത്യയ്ക്ക് കൈമാറിയത്. ഗ്രാമത്തില്‍ തിരിച്ചെത്തിയ മിറാമിനെ ഗ്രാമവാസികളും പ്രാദേശിക ഭരകണകൂടവും സ്വീകരിച്ചു.

Read Also  :  ദിലീപിനെ കൊലപാതക കേസിലും കുടുക്കാനുള്ള പ്ലാൻ: ബാലചന്ദ്ര കുമാറിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ്

2020 സെപ്റ്റംബറിലും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കുട്ടികളെ പിടികൂടിയിരുന്നു. ഒരാഴ്ചയോളം കസ്റ്റഡിയില്‍വെച്ചശേഷമാണ് കുട്ടികളെ തിരികെ ഇന്ത്യയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button