ഐസിസി അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 37.1 ഓവറില്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 111 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യക്കായി രവി കുമാര്‍ ഏഴ് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വിക്കി ഓസ്വാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 30 റണ്‍സ് നേടിയ മെഹ്റുബ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ചെറിയ സ്കോറിനായി ക്രീസിലെത്തിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ ഹര്‍നൂര്‍ സിംഗിനെ(0) നഷ്ടപ്പെട്ടു.
Read Also:- ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍..!!
30.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 44 റണ്‍സ് നേടിയ അങ്ക്രിഷ് രഘുവാന്ഷിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. രവി കുമാറാണ് മാന്‍ ഓഫ് ദ മാച്ച്. പാകിസ്ഥാനെ 119 റണ്‍സിനു കീഴടക്കിയാണ് ഓസ്ട്രേലിയ സെമിയില്‍ എത്തിയത്. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ 276/7. പാകിസ്ഥാന് 35.1 ഓവറില്‍ 157. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം.
Post Your Comments