അബുദാബി: യുഎഇയ്ക്കു നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നു. രാജ്യത്തിന്റെ പ്രതിരോധ വിഭാഗം വിജയകരമായി മിസൈലിനെ ഇന്റർസെപ്റ്റ് ചെയ്ത് തകർത്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.
ആക്രമണത്തിന് പുറകിൽ ഹൂതികൾ തന്നെയാണെന്നാണ് കരുതുന്നത്. തകർന്നു വീണ മിസൈലുകളുടെ അവശിഷ്ടങ്ങൾ പാർക്ക് ഇല്ലാത്ത മേഖലകളിൽ വീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മൂന്നാം തവണയാണ് രാജ്യത്തെ ലക്ഷ്യമാക്കി ആക്രമണം നടക്കുന്നത്. ഇതിനു മുൻപ് അബുദാബിയിൽ ലക്ഷ്യമാക്കി വന്ന മിസൈലുകൾ സൈന്യം വിജയകരമായി തകർത്തിരുന്നു.
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തന്റെ യുഎഇ സന്ദർശനം ആരംഭിച്ച ദിവസമായിരുന്നു ഇന്നലെയെന്നത് അക്രമണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ആക്രമണത്തിന് പശ്ചാത്തലത്തിലും ഇസ്രായേൽ പ്രസിഡന്റ് തന്റെ സന്ദർശന പരിപാടികൾ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments