KeralaLatest NewsNews

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപാനശീലം : മുതലെടുത്ത് യുവാക്കള്‍

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികളുടെ മൊഴി. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ട്രെയിനില്‍ കയറിയ പെണ്‍കുട്ടികള്‍ വൈറ്റ് ഫീല്‍ഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങള്‍ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാന്‍ മുറിയെടുത്ത് നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. യുവാക്കള്‍ തയ്യാറാവുകയും ചെയ്തു. തങ്ങളുടെ ഫ്‌ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്‌ളാറ്റിലെത്തി. തുടര്‍ന്ന് യുവാക്കള്‍ പുറത്തുപോയി ഭക്ഷണവും മദ്യവുമായി എത്തി.

Read Also : പ്രവാചകന്റെ ബഹുമാനം സംരക്ഷിക്കുന്നത് മുസ്ലീങ്ങൾ തുടരണം: ആഹ്വാനവുമായി കിഷൻ ഭർവാദ് വധക്കേസിൽ അറസ്റ്റിലായ മൗലാന ഉസ്മാനി

പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെണ്‍കുട്ടി മദ്യലഹരിയിലായതോടെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ ബഹളം വച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജുവനൈല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button