Latest NewsKeralaNews

ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചു മരിച്ചതാണ് എന്നു കൂടെ ബിജെപിക്ക് പറയാമായിരുന്നു:എംവി ജയരാജന്‍

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നമ്മളറിഞ്ഞ മറ്റൊരു വാര്‍ത്ത എന്നത്, 'പയ്യന്നൂരിനടുത്ത് ആലക്കാട് ബോംബ് നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് ആര്‍.എസ്. എസ്സുകാരന്‍ ആശുപത്രിയിലായതാണ്.'

കണ്ണൂർ: മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ തന്നെ അനുസ്മരണം സംഘടിപ്പിക്കുന്നത് അപഹാസ്യമെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. ബിജെപി കേരളാ ഘടകം ഗാന്ധി അനുസ്മരണം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവെച്ചവരാനിന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്തൊക്കെ കാണണം നമ്മള്‍.! ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവച്ചവര്‍. പാര്‍ലമെന്റില്‍ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്സെയുടെ ചിത്രവും വെച്ചവര്‍. അതേ ബി.ജെ.പിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു.! കമന്റ് ബോക്‌സില്‍ തന്നെ ഉചിതമായ മറുപടി ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ട്. ബിജെപിയുടെ ഈ നീലക്കുറുക്കന്‍ നയംമാറ്റത്തിന് മുന്നില്‍ ഏവരും ജാഗ്രത്താകണം.

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നമ്മളറിഞ്ഞ മറ്റൊരു വാര്‍ത്ത എന്നത്, ‘പയ്യന്നൂരിനടുത്ത് ആലക്കാട് ബോംബ് നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് ആര്‍.എസ്. എസ്സുകാരന്‍ ആശുപത്രിയിലായതാണ്.’ ഗാന്ധിജിയെ വെടിവെച്ച് ഇല്ലാതാക്കിയവര്‍, ബോംബ് ഉപയോഗിച്ചും വര്‍ഗീയ കലാപമുയര്‍ത്തിയും മതനിരപേക്ഷതയുടെ ഹൃദയം തകര്‍ക്കാനുള്ള നീക്കം തുടരുകയുമാണെന്നത് നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും തിരിച്ചറിയുമെന്നുറപ്പ്.ഇവിടെ, മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍മ്മിക്കണം, ‘ഒരു രാജ്യത്തെ മുഴുവന്‍ പേരുടേയും മതം ഒന്നുതന്നെയായാലും, രാഷ്ട്രത്തിന് മതം ആവശ്യമില്ല ‘ എന്നതാണത്. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button