Latest NewsNewsIndia

12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം

അഞ്ചിൽ നാല് പേരും കൊല്ലപ്പെട്ടത് പുൽവാമയിലെ നൈര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ്.

ശ്രീനഗർ: കശ്മീരിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ. അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം. ലഷ്‌കർ, ജെയ്‌ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരിൽ ജെയ്‌ഷെ കമാൻഡർ സാഹിദ് വാനിയും ലഷ്‌കർ ഭീകരരും ഉൾപ്പെടുന്നതായി കശ്മീർ പോലീസ് അറിയിച്ചു. ഇത് സൈന്യത്തിന്റെ വലിയ വിജയമാണെന്ന് കശ്മീർ സോൺ ഐജി വിജയ്കുമാർ പ്രതികരിച്ചു.

Read Also: അധിക്ഷേപം നടത്തിയവരിൽ ചിലർ വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്, ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ

അഞ്ചിൽ നാല് പേരും കൊല്ലപ്പെട്ടത് പുൽവാമയിലെ നൈര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ്. സംഭവത്തിൽ ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു ഏറ്റുമുട്ടൽ നടന്നത് ബുഡ്ഗാമിലെ ക്രാരി-ഷരീഫ് ഏരിയയിലാണ്. ഇവിടെ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇയാളുടെ പക്കൽ നിന്നും എകെ 56 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ഏറ്റുമുട്ടൽ നടന്ന ബുഡ്ഗാമിലും പുൽവാമയിലും തിരച്ചിൽ തുടരുകയാണ്.

shortlink

Post Your Comments


Back to top button