Latest NewsNewsSaudi ArabiaIndiaGulf

ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

Read Also: ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക വിഷയം അടക്കം പ്രതിഷേധം ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ്

അതേസമയം നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. 70 വയസിന് മുകളിലുള്ളവർക്കും ഇനി നേരത്തെയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ നൽകാം.

ഹജ്ജ് അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം നടക്കുക. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാത്രമെ ഹജ്ജിന് പ്രവേശനമുള്ളു.

Read Also: മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button