
മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം കോളജ് ജീവിതവും പ്രണയവുമെല്ലാം നിറഞ്ഞതാണ്. നിരവധി പേരാണ് സ്വന്തം അനുഭവങ്ങളുമായി ചേര്‍ത്തുവച്ച് ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നല്‍കിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
‘ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാന്‍ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ…ഹൃദയം’- എന്നായിരുന്നു ആരാധകന്റെ കമന്റ്. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് കമന്റിട്ടിരിക്കുന്നത്. തുടര്‍ന്ന് മറുപടിയുമായി വിനീതും എത്തി. സ്മൈലികളാണ് മറുപടിയായി താരം പങ്കുവച്ചത്.
കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ഹൃദയത്തിൽ അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments