Latest NewsIndiaNews

സ്മാര്‍ട്ട് ഫോണുകളുടെ വില ഇനിയും വര്‍ദ്ധിക്കുമോ ? ഏവരും ആകാക്ഷയോടെ ഉറ്റുനോക്കി 2022 ലെ കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: 2022ലെ കേന്ദ്ര ബജറ്റിനായി രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്.
ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം.

Read Also : എസ്​.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി : എസ്.ബി.ഐ സർക്കുലർ പിൻവലിച്ചു

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിരവധി പ്രതീക്ഷകള്‍ വിദഗ്ദര്‍ ചര്‍ച്ച ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് കൂടുതല്‍ ജനപ്രിയമായിരിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിലെ പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ടാകും.

സമാര്‍ട്ട്ഫോണുകളുടെ വില കൂടുമോ കുറയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വ്യവസായം വിശകലനം ചെയ്യുമ്പോള്‍, ശരാശരി വില്‍പ്പന വില (എഎസ്പി) 14,600 രൂപ യില്‍ നിന്ന് 17,800 രൂപയിലേക്കെത്തി. ഇത് ഈ മേഖലയില്‍ ഒരു ശുഭസൂചനയാണ്.

വ്യവസായം വരും വര്‍ഷങ്ങളില്‍ വലിയ ചലനം പ്രതീക്ഷിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഹാന്‍ഡ്സെറ്റ് വിപണിയായതിനാല്‍, വരും വര്‍ഷങ്ങളില്‍ വിപണി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണ്. നിലവില്‍, ചൈനീസ് കമ്പനികളായ ഷിയോമി, വിവോ, ഓപ്പോ, റിയല്‍മി എന്നിവയ്ക്കൊക്കെയാണ് ആധിപത്യം.

ഇന്നത്തെ സാഹചര്യത്തില്‍ വിപണിയില്‍ വിദേശിയരെ മറികടക്കാന്‍ സഹായിക്കുന്നതിനായി ആഭ്യന്തര കമ്പനികള്‍ക്ക് സഹായം ചെയ്യാന്‍ വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 18% ആണ്, ഇത് 12% ആയി കുറയ്ക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇങ്ങനെയാണെങ്കില്‍ ആഭ്യന്തരമായി നിര്‍മിക്കുന്ന മൊബൈലുകള്‍ക്ക് വില കുറയുമെന്ന സൂചനയാണ് വരുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button