ArticleKeralaLatest NewsNews

തെരുവോര കച്ചവടക്കാരെ വഴിയാധാരമാക്കി തിരുവനന്തപുരം നഗരസഭ

വൻകിട കയ്യേറ്റങ്ങൾ ഒഴുപ്പിക്കാൻ ധൈര്യമില്ലാത്ത നഗരസഭയും പോലീസും ഒത്തു ചേർന്നാണ് ഇത്തരത്തിൽ അധികാരത്തിൻ്റെ ഹുങ്ക് കാണിക്കുന്നത്.

നിത്യവൃത്തിക്കായി വഴിയോരകച്ചവടം നടത്തുന്ന പട്ടിണിപ്പാവങ്ങളെ ആട്ടിപ്പായിച്ച് തിരുവനന്തപുരം നഗരസഭ. അമ്പതും നൂറും രൂപയ്ക്കുo മീനും ഇരുപതു രൂപയ്ക്കും പത്തു രൂപയ്ക്കും പച്ചക്കറിയും വിൽക്കുന്ന അതി ദരിദ്രരായ സ്ത്രീകൾ ഉൾപ്പെടുന്ന വഴിയോര കച്ചവടക്കാർക്ക് തിരുവനന്തപുരം നഗരസഭയുടെ കിഴക്കേകോട്ട ബസ്സ്റ്റാന്റ് പരിസരത്ത് കച്ചവടം നടത്താനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് അധികൃതർ.

കോവിഡിന്റെ പശ്‌ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടി നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ രോഗവ്യാപനം കൂടുമെന്നാണ് പോലീസ് പറയുന്നത്. മണ്ണെറിഞ്ഞാൽ പോലും താഴെവീഴാത്ത തരത്തിൽ തിരക്കുകളുള്ള മാളുകൾ പ്രവർത്തിക്കുമ്പോൾ ഈ വഴിയോര കച്ചവടക്കാർക്കിടയിലും രാത്രിയും മാത്രം ഇറങ്ങിനടക്കുന്ന ‘അത്ഭുത വൈറസ്’ ആണ് കൊറോണ. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, തിരക്കുകൾ വർദ്ധിക്കുന്നു തുടങ്ങിയ മുട്ടാപ്പോക്കുകൾ പറയുന്ന അധികാരിവർഗ്ഗം ആരെയാണ് സഹായിക്കുന്നത്.

read also: ബിജെപിക്ക് പരിഭ്രാന്തി, യു.പിയിൽ സർക്കാർ രൂപീകരിക്കുന്നത് സമാജ് വാദി പാർട്ടി: അഖിലേഷ് യാദവ്

വൻകിട കയ്യേറ്റങ്ങൾ ഒഴുപ്പിക്കാൻ ധൈര്യമില്ലാത്ത നഗരസഭയും പോലീസും ഒത്തു ചേർന്നാണ് ഇത്തരത്തിൽ അധികാരത്തിൻ്റെ ഹുങ്ക് കാണിക്കുന്നത്. അംബാനിയും യൂസഫലിയും ഒന്നുമാകാനല്ല, വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞ് വയറുകൾ നിറയ്ക്കുവാൻ പെടാപ്പാടുപെടുന്ന പാവങ്ങളെ തല്ലിയോടിച്ചിട്ട് ജനകീയ നഗരസഭ എന്തു നേടി? പാവങ്ങളുടെ കണ്ണീരൊപ്പണമെന്ന പ്രത്യയശാസ്ത്ര ബോധമുള്ള ഇടതുപക്ഷത്തിൻ്റെ മേയർ കൂടി ഇത്തരത്തിൽ നിലപാടു സ്വീകരിക്കുന്നത് അത്യന്തം വേദനാ ജനകമാണ്.

തെരുവിൽ വഴിയാധാരമാക്കപ്പെടുന്ന പാവങ്ങൾക്ക് നീതി ലഭിച്ചേ മതിയാകൂ. സെക്രട്ടേറിയറ്റ് പടിക്കലും നഗരസഭാ കവാടത്തിന് മുമ്പിലും തൊണ്ട പൊട്ടുമാറുച്ചത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന അതി ദരിദ്രർക്ക് നീതി ലഭിച്ചേ തീരു.

shortlink

Related Articles

Post Your Comments

Related Articles


Back to top button