Latest NewsNewsMobile PhoneBusiness

9 പ്രോ സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി

ദില്ലി: 9 പ്രോ സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി. സീരീസില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് റിയൽമി വിപണിയിൽ അവതരിപ്പിക്കുന്നത്. റിയല്‍മി 9 പ്രോ, റിയല്‍മി 9 പ്രോ പ്ലസ് എന്നിവയാണ്. റിയല്‍മി 9 പ്രോ പ്ലസ് മീഡിയാടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 920 ചിപ്സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. റിയല്‍മി 8 പ്രോ ഫോണുകളുടെ പിന്‍ഗാമിയായ ഇവ 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കും. മറ്റ് സവിശേഷതകളും ഇന്ത്യയിലെ ലോഞ്ചിങ് തീയതിയും ഇപ്പോള്‍ വ്യക്തമല്ല.

ഈ മാസം ആദ്യം, 9i സ്മാര്‍ട്ട്ഫോണിലൂടെ റിയല്‍മി 9 സീരീസ് അവതരിപ്പിച്ചിരുന്നു. ഇത് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റ് വഹിക്കുന്നു, അടിസ്ഥാന മോഡലിന് 13,999 രൂപയാണ് വില. അതേസമയം, സ്മാര്‍ട്പ്രീ എന്ന പ്രസിദ്ധീകരണത്തിലെ ടിപ്സ്റ്റര്‍ ഓണ്‍ലീക്സ് അടുത്തിടെ റിയല്‍മി 9 പ്രോ, റിയല്‍മി 9 പ്രോ പ്ലസ് എന്നിവയുടെ റെന്‍ഡറുകള്‍ ചോര്‍ത്തി.

റിയല്‍മി 9 പ്രോ പ്ലസ് മുതല്‍, ഫോണ്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും അറോറ ഗ്രീന്‍, സണ്‍റൈസ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനോടുകൂടിയാണ് വിപണയിൽ അവതരിപ്പിക്കുന്നത്. പ്രോ മോഡലിന് ട്രിപ്പിള്‍ റിയര്‍, കുറഞ്ഞത് മൂന്ന് കളര്‍ ഓപ്ഷനുകള്‍ എന്നിവയും ലഭിക്കും. സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍, റിയല്‍മി 9 പ്രോ പ്ലസില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.59 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റും ഇത് വഹിക്കും. ഇതേ പ്രക്രിയയാണ് Mto G71, iQoo U5 (ചൈനയില്‍ മാത്രം) എന്നിവയ്ക്ക് കരുത്ത് പകരുന്നത്. ഇതിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു.

shortlink

Post Your Comments


Back to top button