കൊച്ചി : സത്യാവസ്ഥ അറിയാതെ ദിലീപിനെ എല്ലാവരും വേട്ടയാടുകയാണെന്ന് രാഹുല്‍ ഈശ്വര്‍. ‘ദിലീപ് അനുകൂലിയായതില്‍ തനിക്ക് വലിയ അഭിമാനമുണ്ട്. ഞാന്‍ നിരപരാധിക്കൊപ്പമാണ്. അടിച്ചമര്‍ത്തുന്നവര്‍ക്കും വേട്ടയാടപ്പെടുന്നവര്‍ക്കും ഒപ്പമല്ല. പല ഗൂഢാലോചന സിദ്ധാന്തം നിരത്തി ദിലീപിനെ വേട്ടയാടുകയാണ് ഇവിടെ’ , രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു രാഹുല്‍ ഈശ്വര്‍.
താന്‍ ദിലീപ് അനുകൂലിയാണെന്ന് ആവര്‍ത്തിച്ച് പറയുകയാണ് രാഹുല്‍ ഈശ്വര്‍.
Read Also : പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
‘2017 ല്‍ ദിലീപ് നടത്തിയെന്ന് പറയുന്ന ഗൂഢാലോചന കണ്ടുപിടിക്കാന്‍ 2021 ല്‍ ഉപയോഗിക്കുന്ന ഫോണ്‍ വേണമെന്ന് പറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്‌തെന്ന് പറയുന്ന ഫോണ്‍ ചോദിക്കാനെങ്കിലും പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണ് ‘ , രാഹുല്‍ ചോദിച്ചു.
‘നാല് വര്‍ഷം ബാലചന്ദ്രകുമാറിന്റെ നീതി ബോധം ഉറങ്ങിക്കിടക്കുകയായിരുന്നോ, ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ ഒഴിഞ്ഞു മാറുകയാണ്. കോടതിയില്‍ കാര്യങ്ങള്‍ പറയാം എന്നാണ് പറയുന്നത്. ദിലീപിനെതിരെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിയാതെ ഗൂഢാലോചന സിദ്ധാന്തങ്ങളും അര്‍ധ സത്യങ്ങളും തലയും വാലുമില്ലാത്ത ആരോപണങ്ങളും ഉന്നയിച്ച് വേട്ടയാടുവാന്‍ നോക്കുകയാണ്. പ്രോസിക്യൂഷന്റെ ഈഗായോണ് ദിലീപിനെതിരായ നീക്കത്തിന് പിന്നില്‍’, രാഹുല്‍ വ്യക്തമാക്കി.
Post Your Comments