PalakkadNattuvarthaLatest NewsKeralaNews

പൊ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് നശിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവം : രണ്ടാം പ്രതി അറസ്റ്റിൽ

മ​ല​പ്പു​റം പു​ത്തൂ​ർ അ​ര​ക്കു​പ​റ​മ്പ് കൃ​ഷ്ണ​കു​മാ​ർ (ബാ​ബു -32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ല്ല​ടി​ക്കോ​ട്: പൊ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച്, നാ​ശ​ന​ഷ്ടം വ​രു​ത്തിയ ശേഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ കേ​സി​ലെ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റിൽ. മ​ല​പ്പു​റം പു​ത്തൂ​ർ അ​ര​ക്കു​പ​റ​മ്പ് കൃ​ഷ്ണ​കു​മാ​ർ (ബാ​ബു -32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2020 ജ​നു​വ​രി എ​ട്ടി​ന് അ​ർ​ധ​രാ​ത്രി​യാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

പ​ല ത​വ​ണ ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴും ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

55ാം മൈ​ലി​ൽ വെ​ച്ച് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട്, നാ​ട്ടു​ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി കേ​സി​ൽ പ്ര​തി​യാ​ണ്​ ഇ​യാ​ൾ. നേ​ര​ത്തെ ഇ​തേ കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് മൈ​ലാം​പാ​ടം പ​ള്ളി​ക്കു​ന്ന് ല​ത്തീ​ഫ് (44), ക​രി​മ്പ ഇ​ട​ക്കു​ർ​ശ്ശി നെ​ല്ലി​ക്കു​ന്ന് ര​തീ​ഷ് (42) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ശക്തമാക്കി.

മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി വി.​എ. കൃ​ഷ്ണ​ദാ​സ്, ക​ല്ല​ടി​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ശ​ശി​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ഡൊ​മ​നി​ക് ദേ​വ​രാ​ജ്, അ​ബ്ദു​ൽ സ​ത്താ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ർ, മു​ര​ളി, സി.​പി.​ഒ​മാ​രാ​യ സൈ​ഫു​ദ്ദീ​ൻ, ഹാ​രി​സ്, ഉ​ല്ലാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button