കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ തന്റെ ഫോണുകൾ നൽകിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന നടൻ ദീലീപിന്റെ ആവശ്യം പൂർണമായും തള്ളാതെ ഹൈക്കോടതി. കൈവശമുള്ള ഫോണുകൾ പോലീസിന് കൈമാറേണ്ട പകരം ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയ ശേഷം ഏത് ഏജൻസി പരിശോധിക്കണം എന്ന് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഇന്ന് അറിയിച്ചത്.
സമാനതകളില്ലാത്ത വേട്ടയാടലാണ് നേരിടുന്നതെന്നും പോലീസും ക്രൈംബ്രാഞ്ചും ഉൾപ്പെടെയുള്ള ഏജൻസികൾ എല്ലാം തന്നെ ലക്ഷ്യമിട്ട് തനിക്കെതിരായ പൊതുബോധവും സൃഷ്ടിക്കുകയുമാണെന്ന് ദിലീപ് അറിയിച്ചതിനെ തുടർന്നാണ് ഫോൺ പൊലീസിന് നൽകേണ്ട എന്ന് ഹൈക്കോടതി അറിയിച്ചത്. മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടുകയാണെന്നും താൻ ഇരയാണെന്നും ദിലീപ് ഇന്ന് കോടതിയിൽ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ ഇന്ന് നടന്ന യഥാർത്ഥ കാര്യങ്ങൾ ശ്രീജിത്ത് പെരുമന വ്യക്തമാക്കിയിരുന്നു.
Also Read:24 വര്‍ഷത്തെ മഹത്തായ കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയത് സച്ചിന്‍ ആണ്: ഷോയിബ് അക്തര്‍
ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കണം എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയാൽ അതിൽ കൃത്രിമം കാണിച്ച് തന്നെ ഇനിയും കള്ളക്കേസുകളിൽ കുടുക്കും എന്ന ബോധ്യമുള്ളതിനാൽ അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ പ്രതിതന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചതിൽ ആസ്വഭാവികത ഇല്ലെന്നും ദിലീപിന്റെ സത്യസന്ധമായ ഉദ്ദേശത്തെ അംഗീകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.
ഫോണുകൾ മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
Post Your Comments