Latest NewsKeralaNews

മുഖ്യമന്ത്രി നാളെ കേരളത്തിൽ തിരിച്ചെത്തില്ല: ഇനി ഒരാഴ്ച ദുബായിൽ

അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും.

Read Also: സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി 29 തിന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button