Latest NewsIndia

‘അഖിലേഷിന് നുണ പറയാൻ ഒരുളുപ്പുമില്ല’: പഴയ കാലത്തെ ക്രമസമാധാനപാലനത്തിന്റെ കണക്കുകൾ പുറത്തു വിടാൻ വെല്ലുവിളിച്ച് അമിത് ഷാ

മുസാഫർനഗർ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുണ പറയാൻ അഖിലേഷ് യാദവിന് യാതൊരു നാണവുമില്ലെന്നും, കേൾക്കുന്നയാൾ സത്യമാണെന്ന് വിശ്വസിക്കും വിധമാണ് അഖിലേഷ് കള്ളം പറയുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസാഫർ നഗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ സർക്കാരിന്റെ കാലത്തെ ക്രമസമാധാന പാലനത്തിന്റെ കണക്കുകൾ പുറത്തു വിടാനും അമിത് ഷാ സമാജ് വാദി പാർട്ടി അധ്യക്ഷനെ വെല്ലുവിളിച്ചു. “അഖിലേഷ്, നിങ്ങൾ ഒരു പത്രസമ്മേളനം നടത്തി നിങ്ങളുടെ സർക്കാരിന്റെ കാലത്തെ ക്രമസമാധാന നില എന്തായിരുന്നുവെന്ന് തെളിയിക്കൂ.. എന്നാൽ, എനിക്കറിയാം, കാണിക്കാൻ ഡാറ്റകളില്ലാത്തതിനാൽ നിങ്ങൾ വാർത്താ സമ്മേളനം നടത്തില്ല,”, അമിത് ഷാ പറഞ്ഞു.

ബിജെപി ഭരണകാലത്താണ് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമങ്ങൾ മൂലം മോഷണം, കവർച്ച, കൊലപാതകം എന്നിവയിൽ യഥാക്രമം എഴുപത് ,അറുപത്തി ഒൻപത്, മുപ്പത് ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, തട്ടിക്കൊണ്ടു പോകൽ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞിട്ടുണ്ട്. അധികാരത്തിലെത്തിച്ചാൽ ബിജെപി ഭരണത്തിന് കീഴിൽ യുപി രാജ്യത്തിന്റെ ഒന്നാം നമ്പർ സംസ്ഥാനമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button