Latest NewsNewsInternational

മൂന്നിൽ ഒരാൾക്ക് മരണം, പുതിയ വൈറസ് ‘നിയോകോവ്’: മുന്നറിയിപ്പുമായി ഗവേഷകർ

ബെയ്ജിങ് : കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതൽ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകർ. കോവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറയുന്നത്. അതിവേഗം വ്യാപിക്കാൻ കഴിവുള്ള ഈ വൈറസ് ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ‘നിയോകോവ്’ പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാര്‍സ് കോവ്-2വിന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും.

Read Also  :  തോമസ് സി കുറ്റിശ്ശേരിയെ അധിക്ഷേപിച്ചാൽ പ്രതികരിക്കും: റോയി വർഗീസ്

നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ മാത്രമാണ് പടര്‍ന്നിരിക്കുന്നതും. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ കോവിഡിനെക്കാൾ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. അതുകൊണ്ട് തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സിൻ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവർ പറയുന്നു. ഇത് ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷക ചൂണ്ടിക്കാട്ടുന്നത്.

shortlink

Post Your Comments


Back to top button