ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് എല്ലാവരുടെയും കണ്ണുകൾ. നാലാമത്തെ സമ്പൂർണ ബജറ്റ് ആണ് വരാൻ പോകുന്നത്. 2022 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ തന്നെയാണ് ഇക്കുറിയും ബജറ്റ് അവതരണം നടത്തുക. മുൻകാലങ്ങളിൽ ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ വന്ന ശേഷമാണ് ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ലോക്സഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് സമ്മേളനത്തിൽ രാജ്യസഭാംഗങ്ങളും പങ്കെടുക്കും.
കൊവിഡ് മഹാമാരി പിടിച്ചുലച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സാമ്പത്തികമായി രാജ്യം ആടിയുലഞ്ഞിരുന്നു. ഇതിനെ കരകയറ്റുന്ന പ്രഖ്യാപനങ്ങളും പദ്ധതികളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനത്തിനായി ഓരോ സംസ്ഥാനവും മേഖലകളും കാത്തിരിക്കുകയാണ്.
സാധാരണ രണ്ട് മണിക്കൂർ വരെയാണ് ബജറ്റ് പ്രസംഗങ്ങൾ നീണ്ടുനിൽക്കാറുള്ളത്. എന്നാൽ 2020 ൽ രണ്ട് മണിക്കൂറും 40 മിനിറ്റും നിർത്താതെ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ റെക്കോർഡ് ഇട്ടിരുന്നു. സ്വന്തം റെക്കോർഡ് ധനമന്ത്രി ഇത്തവണ തിരുത്തി കുറിക്കുമോ എന്ന് കാത്തിരുന്ന കാണാം. ഇക്കുറി കൊവിഡിൽ പിന്നോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തന്നെയായിരിക്കും കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം.
Post Your Comments