Latest NewsNewsIndia

ബജറ്റ് 2022: അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കുമോ?

കൊവിഡ് വ്യാപനം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന. നാലാമത്തെ സമ്പൂർണ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമ്മാല സീതാരാമൻ ആണ് അവതരിപ്പിക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത് രംഗം മൂന്ന് തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുവരുന്നത്. മഹാമാരി സൃഷ്ടിച്ച ആരോഗ്യ രംഗത്തെ സവിശേഷ സാഹചര്യം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത് മൂലമുള്ള സാമ്പത്തിക ബാധ്യത എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.

ഇതിനെ മറികടക്കുന്നതിനായി രാജ്യത്തെ അതി സമ്പന്നരില്‍ നിന്നും കൊവിഡ് നികുതിയെന്ന പേരില്‍ നികുതി ഈടാക്കാനാണ് കേന്ദ്രനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 5 മുതല്‍ 10 ശതമാനം വരെ വരുന്ന അതിസമ്പന്നരെയാണ് നികുതി നേരിട്ട് ബാധിക്കുക. കൊവിഡ് മഹാമാരി കാലത്ത് സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Also Read:ദേശീയ പതാക തലകീഴായി ഉയർത്തി സല്യൂട്ട് ചെയ്തിട്ടും തിരിച്ചറിയാത്ത മന്ത്രി രാജിവയ്ക്കണം: കെ. മുരളീധരൻ

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ വളര്‍ത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും അനുകൂലമായ നയങ്ങളാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷകള്‍.തങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനത്തിനായി ഓരോ സംസ്ഥാനവും മേഖലകളും കാത്തിരിക്കുകയാണ്. സാധാരണ രണ്ട് മണിക്കൂർ വരെയാണ് ബജറ്റ് പ്രസംഗങ്ങൾ നീണ്ടുനിൽക്കാറുള്ളത്. എന്നാൽ 2020 ൽ രണ്ട് മണിക്കൂറും 40 മിനിറ്റും നിർത്താതെ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ റെക്കോർഡ് ഇട്ടിരുന്നു. സ്വന്തം റെക്കോർഡ് ധനമന്ത്രി ഇത്തവണ തിരുത്തി കുറിക്കുമോ എന്ന് കാത്തിരുന്ന കാണാം. ഇക്കുറി കൊവിഡിൽ പിന്നോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തന്നെയായിരിക്കും കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button