രാജസ്ഥാൻ: മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ. രാജസ്ഥാനിലെ ശികാറിൽ നടന്ന സംഭവത്തിൽ വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകം സുനിത എന്ന യുവതിയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടമായി. തുടർന്ന് ഭർതൃമാതാവ് കമലാ ദേവി അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്കൂൾ ടീച്ചറാണ് കമലാ ദേവി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകൾ സുനിതയെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു.
2016ൽ കമലാ ദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിച്ചതിന് ശേഷം എംബിബിഎസ് പഠനത്തിനായി കിർഗിസ്ഥാനിലേക്കു പോക്കുകയായിരുന്നു. ആറുമാസത്തിന് ശേഷം മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരിച്ചു. തുടർന്ന് കമലാദേവി സുനിതയെ സ്വന്തം മകളെ പോലെ കരുതി തുടർ പഠനത്തിനയച്ചു. പഠന ശേഷം സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്.
Post Your Comments