KeralaLatest NewsNews

അപകടത്തിൽ കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു: പ്രവാസിക്ക് സഹായമായി ക്ഷേമ ബോർഡ് നൽകിയത് 600 രൂപ

തിരുവനന്തപുരം : അപകടത്തില്‍ പരിക്കേറ്റ് കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പ്രവാസിക്ക് ക്ഷേമ ബോര്‍ഡ് ചികില്‍സാ സഹായമായി കൊടുത്തത് വെറും 600 രൂപ. 18 വര്‍ഷം പ്രവാസിയായി ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ചന്ദ്രബാബുവിനാണ് എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും പ്രവാസി ക്ഷേമ ബോര്‍ഡിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്.

അഞ്ച് വർഷം മുൻപാണ് ഇരുചക്രവാഹനം വന്നിടിച്ച് ചന്ദ്രബാബു കിടപ്പിലായത്. അപകടത്തിൽ അദ്ദേഹത്തിന്റെ കാലിന്‍റെ എല്ലുപൊട്ടിയിരുന്നു. തുടർന്ന് ചെറുതായി എഴുന്നേറ്റ് നടക്കാനായപ്പോള്‍ മരത്തില്‍ വിഗ്രഹം കൊത്തുന്ന ജോലി ചെയ്തുതുടങ്ങി. ഈ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തില്‍ കുരുങ്ങിയാണ് രണ്ട് വിരലുകൾ അറ്റുപോയത്. ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ദിവസങ്ങളോളം ചികിത്സിച്ചു. വിരലുകള്‍ തുന്നിച്ചേര്‍ത്തെങ്കിലും ചലനശേഷി ലഭിച്ചില്ല. തൊഴില്‍ ചെയ്ത് ജീവിക്കാനാവാത്ത സ്ഥിതിയായി.

Read Also  :  സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ പാന്‍മസാല വില്‍പന : വ്യാ​പാ​രി​ അറസ്റ്റിൽ

എല്ലാ വഴികളും അടഞ്ഞതോടെയാണ് പ്രവാസി ബോര്‍ഡിന്‍റെ ചികില്‍സാ സഹായത്തിനായി അപേക്ഷിച്ചത്. വാങ്ങിയ മരുന്നുകളുടെ ബില്ലും തുടര്‍ന്ന് നടത്തേണ്ട ചികില്‍സയുടെ ചെലവും എല്ലാം ചേര്‍ത്ത് 40000 രൂപയ്ക്കാണ് അപേക്ഷിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ചികിത്സാ സഹായമായി 600 രൂപ പാസായെന്ന് അറിഞ്ഞത്. 18 വര്‍ഷം പ്രവാസിയായി ജോലി ചെയ്ത തനിക്ക് ജീവിതത്തില്‍ ഒരു ബുദ്ധിമുട്ട് വന്നപ്പോള്‍ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ലെന്ന് ചന്ദ്രബാബു പറഞ്ഞു.

 

 

 

 

shortlink

Post Your Comments


Back to top button