തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കോളേജിലേയ്ക്കും ഡ്രൈവിംഗ് സ്‌കൂളിലേയ്ക്കുമാണ് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
Read Also : ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.
ധനുവച്ചപുരം റെയില്‍വേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസിന്റെ പിടിയില്‍ ആയിട്ടുണ്ട് എന്നാണ് സൂചന.
Post Your Comments