Latest NewsKeralaCinemaMollywoodNewsEntertainment

‘നാളെ നിങ്ങൾ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്ന് വാർത്ത വരും’: മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ധർമ്മജന്റെ മറുപടി

നടൻ ദിലീപിനെ പിന്തുണച്ച് കൊണ്ട് നടൻ ധർമ്മജൻ ബോൾഗാട്ടി. ഒരു ചാനലിനോടായിരുന്നു ധർമ്മജന്റെ പ്രതികരണം. നിലവിൽ ദിലീപിനെതിരെ നടക്കുന്ന അന്വേഷണവും വിവാദവുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേസിൽ തനിക്കൊന്നും പറയാനില്ല എന്നും പറയാനുള്ളത് കോടതി പറയട്ടെ എന്നും നടൻ വ്യക്തമാക്കി. ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒന്നും നോക്കാറില്ലെന്നും അവയിലൊന്നും വിശ്വാസമില്ലെന്നും ധർമജൻ മറുപടി നൽകി.

Also Read:ഒരു പാലം പണിയാൻ 4 വർഷമോ? തൂക്കുപാലത്തിൽ ‘തൂങ്ങി’ നട്ടംതിരിഞ്ഞ് ജനം: സർക്കാർ നടപടി തൂണുകളിൽ ഒതുങ്ങുമ്പോൾ

‘കുറെ വാർത്തകൾ കണ്ടിട്ടൊന്നും കാര്യമില്ല. ചില മാദ്ധ്യമങ്ങളിലെ വാർത്തകളിലൊന്നും കാര്യമില്ല. ചിലപ്പോൾ നാളെ നിങ്ങൾ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്നൊരു വാർത്ത ഞാൻ കേൾക്കേണ്ടി വരും. സത്യം അതായിരിക്കില്ല. ഞാൻ അങ്ങനത്തെ വാർത്തയൊന്നും നോക്കാറില്ല. ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. ആന്വേഷിക്കുന്നുണ്ട്, പോലീസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. എനിക്ക് സ്നേഹമുണ്ട്. എന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ് ദിലീപ്. അതുകൊണ്ട് നന്ദികേട് കാണിക്കാൻ പറ്റില്ല. ഞാൻ നന്ദിയുള്ളവനായിരിക്കും’, ധർമ്മജൻ വ്യക്തമാക്കി.

നേരത്തെ, ദിലീപിനെ കുറിച്ച് സംവിധായകൻ ജോണി ആന്റണിയും വെളിപ്പെടുത്തിയിരുന്നു. താൻ ഒന്നും ആകാതിരുന്ന കാലത്ത് തന്റെ കഴിവ് തെളിയിക്കാൻ ഒരു അവസരം തന്നത് ദിലീപ് ആണെന്ന് അദ്ദേഹം പറയുന്നു. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലെ പോലുള്ള കമ്മിറ്റ്‌മെന്റ് ദിലീപുമായി ഉണ്ടെന്നും ജോണി ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button