KeralaLatest NewsNews

രാജ്യത്ത് മറ്റ് മതന്യൂനപക്ഷങ്ങള്‍ക്ക് പൊലീസ് സേനയിലടക്കം മതചിഹ്നമുള്ള യൂണിഫോം ധരിക്കാന്‍ അനുമതിയുണ്ട്: നജ്മ തബ്ഷീറ

ഗുരുതരമായ അവകാശ ലംഘനമാണിത്‌. ഹിജാബ്‌ ധരിച്ചുകൊണ്ട്‌ പോലീസ്‌ യൂണിഫോം ധരിക്കുന്നത്‌ അന്തസ്സിലായ്മയും, 'മതേതരത്വത്തിന്' കളങ്കം വരുത്തുന്നതുമാണ് എന്ന് ഗവൺമന്റ്‌ പറയുന്നത്‌ ആശങ്കയുണ്ടാക്കുന്നുണ്ട്‌.

കോഴിക്കോട്: എസ്.പി.സി യൂണിഫോമില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതികരണവുമായി എം.എസ്.എഫ് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. രാജ്യത്ത് മറ്റ് മതന്യൂനപക്ഷങ്ങള്‍ക്ക് പൊലീസ് സേനയിലടക്കം മതചിഹ്നങ്ങളുള്ള യൂണിഫോം ധരിക്കാന്‍ അനുമതിയുണ്ടായിരിക്കെ ഇപ്പോള്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന ഈ മതേതരത്വബോധം വെറും കാപട്യവും അവകാശലംഘനവുമാണെന്ന് നജ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ വിദ്യഭ്യാസത്തിന്റെ ഭാഗമായുള്ള നിർബന്ധിത സർവീസ്‌ അല്ലെന്നും, അതിനാൽ തന്നെ SPC യൂണിഫോമിന്റെ ‘അന്തസ്സ്‌’ ഉയർത്തിപ്പിടിക്കാൻ സാധ്യമാവുന്നവർ മാത്രം ഇതിൽ ഭാഗമായാൽ മതിയെന്നുമാണ് ഗവൺമന്റ്‌‌ ഉത്തരവ്‌. കുറ്റ്യാടിയിലെ വിദ്യാർത്ഥിനി റിസ നഹാൻ നൽകിയ അപേക്ഷയിന്മേലാണു ഉത്തരവ്‌ പുറത്തുവന്നിരിക്കുന്നത്‌.

ഗുരുതരമായ അവകാശ ലംഘനമാണിത്‌. ഹിജാബ്‌ ധരിച്ചുകൊണ്ട്‌ പോലീസ്‌ യൂണിഫോം ധരിക്കുന്നത്‌ അന്തസ്സിലായ്മയും, ‘മതേതരത്വത്തിന്’ കളങ്കം വരുത്തുന്നതുമാണ് എന്ന് ഗവൺമന്റ്‌ പറയുന്നത്‌ ആശങ്കയുണ്ടാക്കുന്നുണ്ട്‌. ഇന്ത്യയിൽ തന്നെ മറ്റു മതന്യൂനപക്ഷങ്ങൾക്ക്‌ പോലീസ്‌ സേനയിലടക്കം മതചിഹ്നങ്ങളുള്ള യൂണിഫോം ധരിക്കാൻ അനുമതിയുണ്ടായിരിക്കെ ഇപ്പോൾ കേരള സർക്കാർ കാണിക്കുന്ന ഈ മതേതരത്വബോധം വെറും കാപട്യവും അവകാശലംഘനവുമാണ്.

shortlink

Post Your Comments


Back to top button