ഡൽഹി: എയർ ഇന്ത്യ കേന്ദ്രസർക്കാർ ടാറ്റ ഗ്രൂപ്പിന് ഇന്ന് കൈമാറിയേക്കുമെന്ന് ഒൿടോബർ. 89 വർഷത്തെ സേവന പാരമ്പര്യത്തിൽ, വളരെ നിർണായകമായ മാറ്റങ്ങളാണ് ഇതോടെ ഉണ്ടാകുന്നത്.
89 വർഷങ്ങൾക്കു മുമ്പ് 15 ഒക്ടോബർ 1932 നാണ് എയർ ഇന്ത്യ രൂപീകരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതിയാണ്, എയർ ഇന്ത്യ ടാറ്റയുടെ ഹോൾഡിങ് കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയ്ക്കകത്തും പുറത്തുമായി 102 സ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ കമ്പനി സർവീസ് നടത്തുന്നുണ്ട്.
ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ്, ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ എന്നീ രണ്ട് യൂണിയനുകൾ എയർ ഇന്ത്യയ്ക്ക് നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും പൈലറ്റുമാർക്ക് ലഭിക്കാനുണ്ടെന്നും, ഇവയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പ്, ജീവനക്കാരുടെ വേഷവിധാനങ്ങളും ബോഡി മാസ് ഇൻഡക്സും പരിശോധിക്കാൻ ജനുവരി 20ന് എയർ ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments