ജിദ്ദ: രണ്ട് വർഷത്തിന് ശേഷം സൗദിയിൽ ആദ്യമായി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭ ചേർന്നു. റിയാദിലെ അൽ- യമാമ കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ ചേർന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭ ചേരുന്നത്. നിരവധി വിഷയങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
ജമൈക്കയുമായി ടൂറിസം സഹകരണം, കുവൈത്തുമായി നേരിട്ട് നിക്ഷേപ ധാരണ, മേഖലയിലും ലോകത്തും സുരക്ഷ , സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവയുടെ ഏകീകരണത്തിന് സംഭാവന നൽകുന്നതിന് രാജ്യാന്തര വിഷയങ്ങളോടുള്ള പൊതു താൽപ്പര്യങ്ങൾ തുടങ്ങിയവയാണ് മന്ത്രി സഭയിൽ ചർച്ചാ വിഷയമായത്.
Post Your Comments