Latest NewsNewsInternational

സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുത്: അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്ന് മാർപ്പാപ്പ

വത്തിക്കാൻ: മക്കൾ സ്വവർഗരതിക്കരാണെങ്കിൽ മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് മാർപ്പാപ്പ. മാതാപിതാക്കൾ നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ച് പ്രതിവാര സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പോപ്പിന്റെ പരമാമർശം. കുട്ടികളിലെ വിവിധ ലൈംഗിക ആഭിമുഖ്യങ്ങൾ, അഭിരുചികൾ എന്നിവ അറിയാനിടയായാൽ മക്കളോട് എപ്രകാരം ഇടപെടണമെന്നും മാർപ്പാപ്പ വിശദീകരിച്ചു.

ഗേ സമൂഹത്തിൽ ഉൾപ്പെട്ടവർ അവരുടെ കുടുംബത്തിനിടയിൽ അംഗീകരിക്കപ്പെടാൻ അവകാശമുള്ളവരാണെന്ന് നേരത്തെ തന്നെ മാർപ്പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് കുടുംബത്തിൽ മക്കളായും കൂടപ്പിറപ്പായും തുടരാനുള്ള അർഹതയുണ്ടെന്നും ഇക്കാര്യത്തിൽ മാതാപിതാക്കൾ ദുഃഖിതരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കുത്തുന്ന പശൂമ്പക്ക് നീല കളർ അടിച്ചത് രാഹുൽ ഗാന്ധിയുടെ താല്പര്യത്തിനോ?’: ഛത്തീസ്‌ഗഡിന്റെ ടാബ്ലോയ്ക്ക് ട്രോൾപൂരം

സ്വവർഗരതിക്കാരുടെ വിവാഹം പള്ളികളിൽ അംഗീകരിക്കുകയില്ലെങ്കിലും അവരുടെ സിവിൽ യൂണിയൻ നിയമങ്ങളെ പിന്തുണയ്‌ക്കാൻ നമുക്ക് സാധിക്കുമെന്നും ഗേ ദമ്പതികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന നിയമങ്ങളെ പിന്തുണയ്‌ക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button