Latest NewsNewsLife Style

വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം!

അല്‍ഷിമേഴ്‌സ് തടയാന്‍ എയ്‌റോബിക്‌സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്‌സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഒസിയോമ സി ഒകോന്‍ക്വോ പറയുന്നു.

ഇവര്‍ കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവര്‍ത്തനങ്ങളുടെ അളവ്, ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകള്‍ എന്നിവയ്ക്ക് വിധേയരായി. ഇവരില്‍ പകുതി പേര്‍ക്ക് ആക്ടീവ് ആയ ജീവിതശൈലി നിലനിര്‍ത്താനുള്ള വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഒരു പഴ്‌സനല്‍ ട്രെയ്‌നറെ വച്ച് ട്രെഡ്മില്‍ പരിശീലനം നല്‍കി.

സാധാരണ വ്യായാമം ചെയ്തവരേക്കാള്‍ ട്രെയ്‌നിങ് പ്രോഗ്രാമില്‍ പങ്കെടുത്തവരുടെ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് മെച്ചപ്പെട്ടതായും ബൗദ്ധിക പരീക്ഷകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായും പഠനത്തില്‍ കണ്ടെത്താനായി. ശ്രദ്ധകേന്ദ്രീകരിക്കല്‍, നിര്‍ദേശങ്ങള്‍ ഓര്‍ത്തുവയ്ക്കല്‍ എന്നിവയില്ലെലാം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നത് കണ്ടെത്താനായെന്നും ഗവേഷകന്‍ ഒസിയോമ പറഞ്ഞു.

Read Also:- ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനം, ആറ് വര്‍ഷങ്ങൾക്ക് ശേഷം യുവതാരം ഇന്ത്യൻ ടീമിലേക്ക്

സ്ഥിരമായി എയ്‌റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button