Latest NewsKeralaInternational

ച​രി​ത്ര​ത്തി​ലാ​ദ്യ​മായി അര്‍ധരാത്രി അടിയന്തിര ഹൈക്കോടതി സിറ്റിങ്​: കൊറിയന്‍ കപ്പല്‍ കൊച്ചിതീരം വിടുന്നത്​ തടഞ്ഞു

ക​പ്പ​ല്‍ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച മ​ട​ങ്ങു​മെ​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് കമ്പ​നി ഹൈ​​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര്‍​ധ​രാ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര സി​റ്റി​ങ്​ ന​ട​ത്തി​യ സിം​ഗി​ള്‍ ബെ​ഞ്ച് കൊ​റി​യ​ന്‍ ച​ര​ക്കു​ക​പ്പ​ലാ​യ എം.​വി ഓ​ഷ്യ​ന്‍ റോ​സ് കൊ​ച്ചി തീ​രം വി​ടു​ന്ന​ത്​ ത​ട​ഞ്ഞു. ക​പ്പ​ലി​ല്‍ ഇ​ന്ധ​നം നി​റ​ച്ച വ​ക​യി​ല്‍ ര​ണ്ട​ര​ക്കോ​ടി​ രൂ​പ (3,26,043 ഡോ​ള​ര്‍) ല​ഭി​ക്കാ​നു​ണ്ടെ​ന്ന് കൊ​റി​യ​ന്‍ കമ്പ​നി ഗ്രേ​സ് യ​ങ്​ ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ബെ​ഞ്ചാ​ണ് അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30നാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ച്ച്‌ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ ന​ല്‍​കി​യ​ത്.

ക​പ്പ​ല്‍ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച മ​ട​ങ്ങു​മെ​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് കമ്പ​നി ഹൈ​​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റി​യ​യി​ല്‍​നി​ന്ന് കേ​സി​ന്റെ രേ​ഖ​ക​ള്‍ രാ​ത്രി​ത​ന്നെ ഹൈ​കോ​ട​തി ര​ജി​സ്ട്രി​യി​ല്‍ ഹാ​ജ​രാ​ക്കി. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ വി​ഷ​യം ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. തു​ട​ര്‍​ന്ന് ചീ​ഫ് ജ​സ്റ്റി​സി​ന്റെ അ​നു​മ​തി​യോ​ടെ കേ​സ് സ്വീ​ക​രി​ച്ചു. അ​ഡ്‌​മി​റാ​ലി​റ്റി (നാ​വി​ക നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട) കേ​സു​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട ചു​മ​ത​ല ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ബെ​ഞ്ചി​നാ​ണ്. കേ​സ് കേ​ള്‍​ക്കാ​ന്‍ അ​ദ്ദേ​ഹ​വും ത​യാ​റാ​യി. തു​ട​ര്‍​ന്നാ​ണ് അ​ര്‍​ധ​രാ​ത്രി ത​ന്നെ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഹ​ര​ജി​യി​ല്‍ ക​ക്ഷി​ക​ളാ​യ ഇ​രു​ക​മ്പ​നി​യും ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​ത്ത് അ​ക്കാ​ര്യം ഹൈക്കോ​ട​തി​യി​ല്‍ അ​റി​യി​ക്കു​ക​യോ ത​ര്‍​ക്ക​മു​ള്ള തു​ക​ക്ക്​ തു​ല്യ​മാ​യ സെ​ക്യൂ​രി​റ്റി കെ​ട്ടി​വെ​ക്കു​ക​യോ ചെ​യ്താ​ലേ ക​പ്പ​ലി​ന് കൊ​ച്ചി തീ​രം വി​ടാ​ന്‍ ക​ഴി​യൂ. ക​പ്പ​ലു​ട​മ ഹ​ര​ജി​യു​മാ​യി സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യോ ക​പ്പ​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ല്‍ ഇ​ത്​ ലേ​ലം ചെ​യ്ത് തു​ക ഈ​ടാ​ക്കാം. ഹ​ര​ജി വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹൈക്കോ​ട​തി ജീ​വ​ന​ക്കാ​രും അ​ഭി​ഭാ​ഷ​ക​രും ജഡ്ജും രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​ കേ​സി​നാ​യി ഓ​ണ്‍​ലൈ​നി​ല്‍ എ​ത്തി​. ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വീ​ട്ടി​ലി​രു​ന്ന് വാ​ദം കേ​ട്ടു.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ല്‍ നി​ന്ന് കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഓ​ഫി​സു​ക​ളി​ല്‍​നി​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ക​പ്പ​ല്‍ കൊ​ച്ചി തീ​രം വി​ടു​ന്ന​ത് ത​ട​ഞ്ഞ​ത്. കേ​സി​ല്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റും ക​ക്ഷി​യാ​യി​രു​ന്നു.കൊ​ച്ചി​ ഫാക്ടിലേ​ക്ക് സ​ള്‍​ഫ്യൂ​റി​ക് ആ​സി​ഡു​മാ​യി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ക​പ്പ​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച പുലര്‍ച്ചെ മ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ക​പ്പ​ല്‍ കൊ​ച്ചി തു​റ​മു​ഖ​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ന്ധ​ന വി​ത​ര​ണ ക​മ്പ​നി മാ​രി​ടൈം (സ​മു​ദ്ര നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട) കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ഡ്വ. വി.​ജെ. മാ​ത്യു​വി​നെ ബ​ന്ധ​പ്പെ​ട്ടു. മ​റ്റൊ​രു രാ​ജ്യ​ത്തെ ക​മ്പ​നി​ക​ള്‍ ത​മ്മി​ലെ ത​ര്‍​ക്ക​മാ​ണെ​ങ്കി​ലും ക​പ്പ​ല്‍ എ​വി​ടെ​യാ​ണോ ആ ​രാ​ജ്യ​ത്തെ കോ​ട​തി​യി​ല്‍ നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൊ​റി​യ​ന്‍ ക​മ്പ​നി കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button