Latest NewsNewsIndiaCrime

പീഡന ശ്രമം എതിർത്തു: ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി 20 -കാരൻ

റായ്‌‌പൂ‌ർ : പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ വിസമ്മതിച്ച ആൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പങ്കജ് വിശ്വകർമ എന്ന 20 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also  :  ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കൂ: ആരോ​ഗ്യ ഗുണങ്ങൾ നിരവധി!

പങ്കജ് കുട്ടിയെ കഴിഞ്ഞ ദിവസം ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെ വെച്ച് കുട്ടിയോട് പങ്കജ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ നിർബഡിച്ചു. എന്നാൽ, ഇത് എതിർത്തതോടെ കുട്ടിയെ മാരകായുധം ഉപയോഗിച്ച് പങ്കജ് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം കടന്നുകളയുകയും ചെയ്തു. എന്നാൽ, കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button