ദുബായ്: എക്സ്പോ വേദിയിലെ മൊറോക്കോ പവലിയൻ സന്ദർശിച്ച് യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ. ‘ഭാവി പൈതൃകം – പ്രചോദനദായകമായ ഉത്പത്തിയിൽ നിന്ന് സുസ്ഥിരമായ വികസനത്തിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് മൊറോക്കോ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. താരീഖ് വ്യൂലാലുവാണ് പവലിയൻ രൂപകൽപന ചെയ്തത്.
നിപുണത, അവസരങ്ങൾ, പ്രചോദനം എന്നിവയാൽ സമ്പന്നമായ മൊറോക്കോ എന്ന രാജ്യത്തെ പ്രതിഫലിപ്പിക്കാൻ പവലിയന് കഴിഞ്ഞിട്ടുണ്ട്. മൊറോക്കോയുടെ ചരിത്രമുറങ്ങുന്ന പ്രാചീന തെരുവുകളെയും, അവയുടെ മുഖപ്പുകളെയും പവലിയൻ പ്രതിഫലിപ്പിക്കുന്നുണ്ട്.
Post Your Comments