News

‘സിദ്ദുവിനെ മന്ത്രിയാക്കണമെന്ന് പാക് പ്രധാനമന്ത്രി നിർദ്ദേശിച്ചു’ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമരീന്ദർ സിംഗ്

ഡൽഹി: നവജ്യോത് സിംഗ് സിദ്ദുവിനെ മന്ത്രിയാക്കണമെന്ന് പാകിസ്ഥാനിൽ നിന്നും നിർദേശമുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്.

അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സംഭവം. 2017-19 കാലഘട്ടത്തിൽ, തന്റെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സിദ്ദുവിനെ അമരീന്ദർ സിംഗ് പുറത്താക്കുകയായിരുന്നു.

‘ഉത്തരവാദിത്വമില്ല, കഴിവില്ല, സിദ്ദുവിനെക്കൊണ്ട് യാതൊരു ഉപകാരവുമില്ല. ഒരു ഫയലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 70 ദിവസമായിട്ടും അയാൾക്ക് കഴിഞ്ഞിട്ടില്ല. അതു കൊണ്ടാണ് ഞാൻ പുറത്താക്കിയത്. എന്നാൽ, സിദ്ദു തന്റെ സുഹൃത്താണെന്നും, അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നോട് നിർദേശിച്ചു.’ അമരീന്ദർ സിംഗ് വെളിപ്പെടുത്തുന്നു

ബിജെപി കാര്യാലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ അമരീന്ദർ സിങ് വിസമ്മതിച്ചു.ആര് മുഖാന്തിരമാണ് സന്ദേശം എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. അതിർത്തിക്കപ്പുറത്ത് നിന്ന് പഞ്ചാബിലേക്ക് വൻതോതിൽ ആയുധങ്ങൾ വരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button