Kerala

‘പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ജനങ്ങൾ : വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തെറ്റല്ലെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നൽകുന്നതിനെതിരെ നൽകിയ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി. കടുത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ സന്ദേശം നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച്, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുന്നത് ശരി വെക്കുകയും ഹർജിക്കാരന് എതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ്‌ ഇപ്പോൾ ഡിവിഷൻ ബെഞ്ചും തള്ളിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നൽകുന്നത് മൗലികാവകാശ ലംഘനം ആണെന്ന് അപ്പീൽ ഹർജിയിൽ ആരോപിച്ചിരുന്നു.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നൽകുന്നത് പരസ്യമായി കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല പ്രധാനമന്ത്രിയെന്നും പുലർത്തുന്ന ആശയങ്ങൾ വേറെ ആണെങ്കിൽ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കാനുള്ള ഉത്തരവാദിത്വം പൗരൻമാർക്ക് ഉണ്ടെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button