പ്രധാനമായും മോര്‍ണിംഗ് സിക്ക്‌നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍ ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി ചായ സഹായകമാണ്. ഹെല്‍ത്ത് ലൈന്‍ എന്ന പോർട്ടലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ശരീരത്തിന്റെ വീക്കത്തിനും മറ്റും മരുന്നായി ഉപയോഗിക്കുന്ന ഇഞ്ചി നല്ല വേദന സംഹാരികൂടിയാണെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത്. കാല്‍മുട്ടിനുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസില്‍ നിന്നും വേദനയകറ്റുന്നതിനും ഇതൊരു നല്ല മരുന്നാണ്.
Read Also:- താരൻ അകറ്റാൻ ഒരു പഴം മാത്രം..!!
ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്നും ഇഞ്ചിയൊരു നല്ല മരുന്നാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുവഴി സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാഘാതം, രക്തം കട്ടപിടിക്കല്‍, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ഒരു നല്ല പ്രതിരോധമാണ്. കൊളസ്‌ട്രോള്‍ കുറ്ക്കുന്നതിനും ഇത് സഹായകമാണ്.
Post Your Comments