UAELatest NewsNewsInternationalGulf

ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്

അബുദാബി: ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്. കോവിഡ് മാനദണ്ഡങ്ങളും ഗതാഗത നിയമങ്ങളും പാലിച്ച് വാഹനമോടിക്കുന്ന മോട്ടർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്കാണ് അബുദാബി പോലീസ് സമ്മാനം നൽകുന്നത്.

Read Also: ഒമിക്രോൺ മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാൻ പ്രത്യേക ഓൺലൈൻ ക്യാമ്പയിൻ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ്

അബുദാബി പോലീസിന്റെ ഹാപ്പിനസ് പട്രോൾ വിഭാഗമാണ് ഡ്രൈവർമാർക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകുന്നത്. ഗതാഗത സുരക്ഷാ ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായാണ് നടപടി. ഷോപ്പിങ് മാൾ വൗച്ചറുകളും വിനോദ ടിക്കറ്റുകളുമാണ് സമ്മാനമായി നൽകുന്നത്. 2021 ഒക്ടോബറിൽ എക്‌സ്‌പോ പാസ്‌പോർട്ടുകളാണ് ഇത്തരത്തിൽ സമ്മാനമായി നൽകിയിരുന്നത്.

വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, റോഡിലെ വേഗപരിധി മറികടക്കാതിരിക്കുക, ലെയ്ൻ മാറുമ്പോഴും മറ്റും സിഗ്നൽ ഇടുക, സീറ്റ് ബെൽറ്റ് ധരിക്കുക, സുരക്ഷിതമായി വാഹനമോടിക്കുക എന്നീ കാര്യങ്ങളാണ് പരിശോധിക്കുക. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതെല്ലാം പാലിക്കുന്നവർക്കാണ് സമ്മാനം ലഭിക്കുന്നത്.

Read Also: യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കും: മുന്നറിയിപ്പുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button