KannurLatest NewsKerala

കണ്ണൂർ സർവകലാശാല നിയമനം,മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരുടെ ഭാര്യയെ തിരുകിക്കയറ്റാൻ ശ്രമം: ഗുരുതരവീഴ്ചകളെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന് കോൺഗ്രസ്സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വർഗീസിനെ തിരുകിക്കയറ്റാനുള്ള ശ്രമം നടന്നതായി ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആരോപിച്ചു.

യോഗ്യത ഇല്ലാത്തവരെ പോലും ഇന്റർവ്യൂ പട്ടികയിൽ കുത്തിത്തിരുകിയെന്നും, ഉദ്യോഗാർത്ഥികൾക്ക് ബോർഡ് മാർക്കിട്ടതിൽ പോലും തിരിമറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറ്റമ്പതോളം റിസർച് സ്കോറുള്ള പ്രിയ വർഗീസിന് 32 മാർക്കു ലഭിച്ചപ്പോൾ, 650 റിസർച് സ്കോറുള്ള ഡോ. ജോസഫ് സ്കറിയയ്ക്ക് 30 മാർക്ക് മാത്രമാണ് ഇന്റർവ്യൂവിൽ ലഭിച്ചത്.

മിനിറ്റ്സിൽ, ഒരു ഉദ്യോഗാർത്ഥിയുടെ അഞ്ച് പ്രസിദ്ധീകരണങ്ങൾ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത് മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചട്ടപ്രകാരം ഏഴ് പ്രസിദ്ധീകരണങ്ങളാണ് യോഗ്യതയെന്നിരിക്കെ, അതില്ലാത്ത ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ഇതുപോലൊരു സാഹചര്യം കാലിക്കറ്റ് സർവകലാശാലയിലുണ്ടായപ്പോൾ, ഉദ്യോഗാർഥിയെ മടക്കി അയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button