Latest NewsIndia

രാജ്യത്ത് തീവ്രവ്യാപനം അവസാനിക്കുന്നു : ആർ വാല്യൂ താഴുന്നെന്ന് റിപ്പോർട്ട്

ചെന്നൈ: ഇന്ത്യയിൽ കോവിഡ് തീവ്ര വ്യാപനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്ത്. ആർ വാല്യുവിലെ കുറവ് മുൻനിർത്തി മദ്രാസ് ഐഐടി ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം പകരുന്ന സാധ്യതകയെ, അഥവാ ഒരാളിൽ നിന്ന് എത്ര പേർക്ക് രോഗം പകരാമെന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ വാല്യൂ നിർണയിക്കുന്നത്.

ജനുവരി ആദ്യത്തെ ആഴ്ച ആർ വാല്യൂ 4 ആയിരുന്നു. എന്നാൽ, 7 മുതൽ 13 വരെ അത് 2.2 ആയി കുറഞ്ഞു. പതിനാലാം തീയതി മുതൽ 21 വരെ ആർ വാല്യൂ 1.57 കുറഞ്ഞു. പ്രധാന നഗരങ്ങളിലെ കണക്കെടുത്താൽ, മുംബൈയിലെ ആർ വാല്യൂ 0.67, ഡൽഹിയിലെ 0.98, കൊൽക്കത്തയിലേത് 0.56 എന്നിവയാണ്.

ആർ വാല്യു കണക്കുകൂട്ടുമ്പോൾ കൊൽക്കത്തയിലേയും മുംബൈയിലേയും കോവിഡ് വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ചൂണ്ടിക്കാട്ടി. ഡൽഹി, ചെന്നൈ എന്നീ നഗരങ്ങളിൽ വ്യാപനം അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫെബ്രുവരി മാസം ആദ്യ ആഴ്ചയോടു കൂടി തീവ്രവ്യാപനം അവസാനിക്കുമെന്നും ഡോക്ടർ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button